|
ഹൈക്കോടതി പരാമര്‍ശം പുനപ്പരിശോധിക്കണമെന്നു
സമസ്ത |
|
കോഴിക്കോട്: ഇസ്ലാം അംഗീകരിച്ച രീതിയിലുള്ള
ബഹുഭാര്യാത്വവും ത്വലാഖും അറിവില്ലാത്തവര്
ദുരുപയോഗം ചെയ്യുന്നു എന്നതുകൊണ്ടു മാത്രം ഏക
സിവില്‍കോഡ് നടപ്പാക്കണമെന്ന കേരള ഹൈക്കോടതി
ഉത്തരവ് പുനപ്പരിശോധിക്കണമെന്നു സമസ്ത കേരള
ജംഇയ്യത്തുല് ഉലമ മുശാവറ അഭിപ്രായപ്പെട്ടു.
ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യവും
മതസ്വാതന്ത്ര്യവും നിരാകരിക്കുന്ന ഏക സിവില്‍കോഡ്
എന്ന ആശയം ഭരണഘടനാ നിര്‍ദേശക തത്ത്വത്തില്
നിന്നു നീക്കി മതവിശ്വാസികളുടെ
ആശങ്കയകറ്റണമെന്നും മുശാവറ ആവശ്യപ്പെട്ടു.
സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ല്യാര്‍ ഉദ്ഘാടനം
ചെയ്തു. ഇ സുലൈമാന് മുസ്ല്യാര്‍,
നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ല്യാര്‍,
വൈലത്തൂര് ബാവ മുസ്ല്യാര്‍, എ പി മുഹമ്മദ്
മുസ്ല്യാര്‍ സംസാരിച്ചു |
|
സിങ്കപ്പൂര് കേരള മുസ്ലിം ജമാഅത്ത്
സമ്മേളനം
സിങ്കപ്പൂര് കേരള മുസ്ലിം ജമാഅത്ത്
സംഘടിപ്പിച്ച പരിപാടിയില് പേരോട് അബ്ദുല്
റഹിമാന് സഖാഫി സംസാരിക്കുന്നു കലുഷിതമായ ഈ
ലോകത്ത് മനസ്സിനെ അല്ലാഹുവിലേക്യില്
തിരിച്ചു വിടലാണ് എല്ലാ പ്രശ്നത്തിന്റെയും
പരിഹാരമെന്നു സമസ്തകേരള സുന്നി യുവജന സംഗം
ജനറല് സെക്രടറി പേരോട് അബ്ദുല് റഹിമാന്
സഖാഫി പറഞ്ഞു ജീവതതിലുടനീളം അല്ലാഹു എന്ന
ചിന്തയില് കഴിച്ചു കൂട്ടുന്ന ഒരാള് വഴി
തെറ്റില്ല അല്ലാഹുവിന്റെ ദിക്റില്
മുഴുകുന്നവനു ഭൗതികമായ ടെന്ഷനുകള്
ഭാധിക്കുന്നില്ല സിംകപുര് കേരള മുസ്ലിം
ജമഅത്ത് സന്ഘ്ടിപ്പിച്ച പരിപാടിയില്
സംസാരിക്കുകയായിരുന്നു അദ്ദെഹം യോഗത്തില്
മലബാര് മുസ്ലിം ജമഅത്ത് സെക്രട്ടറി
മുഹമ്മദ് കുട്ടി താമ്പാരാ മലബാര് മസ്ജിദ്
ഇമാം ശഫീക് ഹുദവീ ആശാഫ മസ്ജിദ് ഇമാം
ശാറഫുധീന് സുബൈര് മീസ്ബാഹി പൂനു്ര്
മുഹ്യധീന് ബുഖാരി നാസര് ല്തതിഫി തുടങിയവര്
പങ്കെടുത്തു |
|
ഗുജറാത്ത്
അന്താരാഷ്ട്ര മീലാദ് സമ്മേളനം
ഗുജറാത്ത് : വിവിത രാജ്യങ്ങളിലെയും
ഇന്ത്യ്യിലെ വിവിത സംസ്താനങ്ങളിലെയും
പ്രവാചക പ്രകീര്‍ത്തകരെ ഒരേ സ്റ്റേജില്
കൊണ്ടു വന്നു പുതിയൊരു ചരിത്രം സൃഷ്ടിച്ച
അന്താരാഷ്ട്ര മീലാദ് സമ്മേളനം ഗുജറാത്തിലെ
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് പുതിയൊരു
അനുഭവമായി.
കൂടുതല്
വാര്‍ത്തകളും ചിത്രങ്ങളും
|
|
സംവരണം സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല: കാന്തപുരം
കോഴിക്കോട്: സംവരണം സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക്
പരിഹാരമല്ലെന്ന് സുന്നി ജംഇയ്യത്തുല് ഉലമ
അഖിലേന്ത്യാ ജനറല് സെക്രട്ടറി കാന്തപുരം
എ.പി. അബൂബക്കര് മുസ്ല്യാര്‍
പ്രസ്താവിച്ചു.മര്ക്കസ്സുസ്സഖാഫത്തി
സ്സുന്നിയ്യ സ്വപ്നനഗരിയില് സംഘടിപ്പിച്ച
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്
മദ്ഹുറസൂല് പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം.
ത |
കോഴിക്കോട് അന്താരാഷ്ട്ര മീലാദ്
സമ്മേളനം
വാര്‍ത്തകളും
ചിത്രങ്ങളും
|
|
തിരുനബി (Υαμ Ηααε Ϊανε
ζΣα )
യുടെ സ്നേഹപ്രപഞ്ചം
പരിപാടിക്ക് ആവേശകരമായ സമാപനം
കൂടുതല്
വാര്‍ത്തകളും ചിത്രങ്ങളും |
ഇമാം ഹസ്സാനുബിനു സാബിത്ത് (റഅ) സ്മാരക
പ്രഥമ പുരസ്കാരം പി എ മുഹമ്മദ് ഫാറൂഖ്
നഈമിക്ക്
തിരുവനന്തപുരം : പ്രവാസി
സംഘടനയായ ഇന്റര്‍നാഷണല്‍ മുസ്ലിം
ഫ്രെട്ടെര്നിട്ടി ഫോറത്തിന്റെ
പ്രഥമ ഇമാം ഹസ്സാനുബിനു സാബിത്ത് (റഅ)
സ്മാരക പുരസ്കാരം യുവ പണ്ഡിതനും
വാഗ്മിയുമായ പി എ മുഹമ്മദ് ഫാറൂഖ്
നഈമിക്ക്
അല് ബുഖാരിക്ക് നല്‍കുമെന്ന് സംഘടക
ഭാരവാഹികള് വാര്‍ത്താ സമ്മേളനത്തില്
അറിയിച്ചു. വൈജ്ഞാനിക സേവനം, പ്രവാചക
ചരിത്ര പഠനം തുടങ്ങിയ രംഗങ്ങളില്
പ്രാഗല്ഭ്യം തെളിയിച്ചവര്‍ക്കാണ് ഈ
അവാര്‍ഡ് നല്‍കുന്നത്.
50000 രൂപയും പ്രശസ്തി പത്രവുമാണ്
അവാര്‍ഡ് . കൊല്ലം സൊദേശിയായ പി എ
മുഹമ്മദ് ഫാറൂഖ്
നഈമി ചരിത്ര
ഗവേഷണ വിദ്യാര്‍ഥി, കഴിവുറ്റ സംഘാടകന്
,മാതൃക യോഗ്യനായ പ്രബോധകന് ,
എഴുത്തുകാരന് എന്നീ നിലകളില്
ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍
കാഴ്ച്ചവെച്ചതായി അവാര്‍ഡ് കമ്മിറ്റി
വിലയിരിത്തി. കേരള സര്‍വകലാശാലയില്‍
ഗെവേഷണ വിദ്യാര്‍ഥിയാണ് നഈമി. സൗദി അറേബ്യ
മുന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയായ
ഡോ.അബ്ദു അമനിയുടെ "ഇന്നഹാ ഫാത്തിമാ"
എന്നാ അറബി രചന 'ഇത് ഫാത്തിമ' എന്ന
പേരിലേക്ക് മലയാളത്തിലേക്ക്
വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. എന്
ഇല്യാസ് കുട്ടി, പ്രഫസര് എ കെ അബ്ദുല്
ഹമീദ് , പ്രഫസര് എം പി മഹ്മൂദ്
എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ്
ജേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ന് കൊല്ലം
പള്ളിമുക്കില് നടക്കുന്ന മീലാദ്
വാര്‍ഷിക പ്രഭാഷണ സമ്മേളനത്തില്
അവാര്‍ഡ് വിതരണം ചെയ്യും. സമസ്ത കേരള
ജമ്മിയ്യത്തുല് ഉലമ പ്രസിഡന്റ് സയ്യിദ്
അബ്ദുറഹ്മാന് അല് ബുഖാരി ഉള്ളാള്
തങ്ങള്, കാന്തപുരം എ പി മുഹമ്മദ്
മുസ്ലിയാര് , മന്ത്രിമാര് , എം പി എം
എല് എ മാര് എന്നിവര് പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില് നിസാര് എസ
കാട്ടില് ,അബ്ദുറഹിം പള്ളിമുക്ക് , എ
സൈഫുദീന് ഹാജി , മുഹമ്മദ് ഹാഷിം ,എം
അബുല് ഹസന് പങ്കെടുത്തു. |
|
|